പാലക്കാട്:പാലക്കാട് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ എസ്എഫ്ഐ കെഎസ് യു സംഘർഷം. രണ്ടാംവർഷ വിദ്യാർഥിയെ മർദിച്ച കേസിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജ് യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഹിസ്റ്ററി വിദ്യാർഥിയായ കാർത്തിക്കിനെ കെ.എസ്.യു. നേതാക്കൾ ക്രൂരമായി മർദിച്ചത്. വിദ്യാർത്ഥിയുടെ കഴുത്തിൽ കേബിൾ ചുറ്റി ആക്രമിച്ചു മുറിവേൽപ്പിച്ചു.
രണ്ടാം വർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകൻ കാർത്തിക്കിനെ ഇന്നലെ ഉച്ചക്ക് 1 മണിക്കു കെ എസ് യു സംഘം
ക്ലാസ്സ് മുറിയിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് സംഘം ചേർന്ന് മർദ്ദിക്കുകയും കേബിൾ വയർ ഉപയോഗിച്ചു കൊണ്ട് കഴുത്തിൽ ചുറ്റി മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ കാർത്തിക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിനെത്തുടർന്നാണ് ഇത്തരത്തിൽ ക്രൂര മർദനമുണ്ടായത്. കോളേജ് യൂണിയൻ ഭാരവാഹികളായ ദർശൻ, കെഎസ്യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റഊഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ സൂരജ്, കെഎസ്യു ഡിപ്പാർട്മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോളേജ് ഡേയുമായി ബന്ധപ്പെട്ടു പ്രതികൾ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്ക് താഴെ ചെയ്ത കമന്റ് ഇഷ്ടപ്പെടാത്തതാണ് മർദനത്തിന് കാരണം.
പരിക്കേറ്റ കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴുത്തിനും കൈയ്‌ക്കുമാണ് മുറിവേറ്റിരിക്കുന്നത്. ഒറ്റപ്പാലം പോലീസാണ് പരാതിയെത്തുടർന്ന് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.















