ഒരിടവേളയ്‌ക്ക് ശേഷം 2025 ലെ ഐപിഎൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ തിരികെയെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പവർ-ഹിറ്റ് താരത്തിൽ നിന്നുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ തന്റെ പഴയ ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള ആദ്യ മത്സരം മാക്‌സ്‌വെൽ ഇനി അത്രപെട്ടെന്ന് മറക്കാനിടയില്ല. സായ് കിഷോറിന്റെ ആദ്യ പന്തിൽ തന്നെ റിവേഴ്‌സ് സ്വീപ്പിന് പോയ മാക്‌സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്തായി.
എന്നാൽ ഇതൊന്നുമല്ല ആരാധകരെ ചൊടിപ്പിച്ചത്. അമ്പയർ എൽബിഡബ്ള്യു വിധിച്ചതോടെ അപ്പീൽ നൽകാൻ കൂട്ടാക്കാതെ തരാം ഡഗ്ഔട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ റീപ്ലേ കളിൽ പന്ത് സ്റ്റാമ്പിൽ തൊടാതെ പുറത്തേക്ക് പോകുന്നത് വ്യക്തമായി കാണിച്ചു. ഇതോടെ അനാവശ്യ വിക്കറ്റ് കളഞ്ഞ മാക്സ്‌വെല്ലിന് മറ്റൊരു നാണംകെട്ട റെക്കോർഡും സ്വന്തമായി. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ 19-ാമത്തെ ഡക്കായിരുന്നു ഇത്.
A Golden 🦆#SaiKishore strikes gold for #GujaratTitans as #GlennMaxwell is trapped in front! 😯
Watch LIVE action 👉 https://t.co/QRZv2TGMPY#IPLonJioStar 👉 #GTvPBKS, LIVE NOW on Star Sports 1, Star Sports 1 Hindi & JioHotstar | #IPL2025 #IndianPossibleLeague pic.twitter.com/JrctjmC3oY
— Star Sports (@StarSportsIndia) March 25, 2025
മാക്സ്‌വെല്ലിന് ശോഭിക്കാനായില്ലെങ്കിലും ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (42 പന്തിൽ 97) ശശാങ്ക് സിംഗിന്റെയും (16 പന്തിൽ 44 ) തകർപ്പൻ പ്രകടനം പഞ്ചാബിന് 11 റൺസിന്റെ വിജയം സമ്മാനിച്ചു.
BALL WAS MISSING THE STUMPS, GLENN MAXWELL DIDN'T REVIEW. 🤯 pic.twitter.com/Qv4QDOOnrR
— Mufaddal Vohra (@mufaddal_vohra) March 25, 2025