മുംബൈ അന്താരാഷ്‌ട്ര വിമാനത്തവളത്തിലെ ടോയ്ലെറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഛത്രപതി മഹാരാജ് വിമാനത്താവളത്തിലെ ടോയ്ലെറ്റിലെ ചവറ്റുക്കുട്ടയിലാണ് നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെർമിനൽ രണ്ടിൽ ഇന്നലെ രാത്രി 10.30 നാണ് സംഭവം. ഉടനെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അജ്ഞാതർക്കെതിരെ കേസെടുത്തു.
പ്രതിയെ കണ്ടെത്താൻ ടെർമിനൽ രണ്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. കൂപ്പർ ആശുപത്രിയിലാണ് കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോയത്. മുംബൈ പൊലീസാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.