ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പ്രശംസിച്ച് ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ. മറ്റൊരു കലാകാരന്റെ ആരോഗ്യത്തിനായി വഴിപാട് നടത്തിയത് മഹത്തരമാണെന്നും ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും പ്രകാശ് ജാവ്ദേക്കർ എക്സിൽ കുറിച്ചു. മോഹൻലാൽ ദർശനം നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
ഇതാണ് ഇന്ത്യയുടെ പാരമ്പര്യം. ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. കാരണം തങ്ങൾ വിശ്വബന്ധത്വയിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ശബരിമല ദർശനത്തിനെത്തിയ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി ഉഷപൂജ നടത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. ഇരുവരുടെയും സ്നേഹബന്ധത്തെ ഒരു വിഭാഗം ആളുകൾ പ്രശംസിച്ചപ്പോൾ മറ്റുചിലർ ഇതിനെ വിമർശിച്ചിരുന്നു. വിവരം പുറത്തുവിട്ടതിന് ദേവസ്വത്തിനെതിരെ മോഹൻലാലും രംഗത്തെത്തി. ഇതിനിടെയാണ് മോഹൻലാലിനെ പ്രശംസിച്ച് ജാവ്ദേക്കർ എത്തിയത്.
Congratulations @Mohanlal for praying at Sabarimala for the health of another great Artist @mammukka.
This is Indian ethos.
We pray for the good of all, because we believe in ‘Vishwa Bandhutva’!#Mohanlal #Mammooty #Kerala #Sabarimala #Mohanlal𓃵 pic.twitter.com/K5rzOUn2mf
— Prakash Javadekar (@PrakashJavdekar) March 26, 2025
മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ച രസീതിന്റെ ചിത്രം പുറത്തുവന്നതോടെയാണ് വാർത്ത പ്രചരിച്ചത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം ഉഷപൂജ എന്നായിരുന്നു രസീതിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് ഇരുമുടികെട്ട് നിറച്ചാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്.















