കട കാലിയാക്കൽ വില്പനയുടെ ഭാഗമായി നോയിഡയിലെ മദ്യശാലകൾ വമ്പിച്ച ഓഫറുകളാണ് മദ്യപർക്ക് നൽകുന്നത്. ഒരു കുപ്പി വാങ്ങിയാൽ ഒരണ്ണം സൗജന്യമായി നൽകുന്ന ഓഫർ ആരംഭിച്ചതോടെ മദ്യശാലകൾക്ക് മുന്നിൽ തിക്കുംതിരക്കുമാണ്. ഏപ്രിൽ ഒന്നിന് പുതിയ എക്സൈസ് നയം ആരംഭിക്കാനിരിക്കെയാണ് മദ്യശാലകളുടെ നീക്കം. സഞ്ചിയിലും പെട്ടികളിലും നിറയ മദ്യകുപ്പികളുമായി പോകുന്ന ജനങ്ങളെയും ഇന്ന് പുറത്തുവന്ന വീഡിയോകളിൽ കാണാനായി.
നോയിഡയിലെ മിക്ക മദ്യശാലകളിലും സ്ഥിതി ഇതുതന്നെയാണ്. അതേസമയം ചില ഷോപ്പുകളിൽ ബോട്ടിൽ സൗജന്യമായി നൽകുന്നില്ലെങ്കിലും വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ഒരാൾ കിലോമീറ്ററുകൾ താണ്ടി മദ്യം വാങ്ങാൻ നോയിഡ സെക്ടർ 18ൽ എത്തി. 29 ക്വാർട്ടർ ബോട്ടിലുകളാണ് ഇയാൾ വാങ്ങിയത്.
മിക്ക മദ്യശാലകളുടെയും ലൈസൻസ് കലാവധി ഉടനെ അവസാനിക്കും. ഇതാണ് കടക്കാരെ ഓഫർ പ്രഖ്യാപിക്കാൻ നിർബന്ധിതരാക്കിയത്. പല കടകൾക്ക് മുന്നിലും രാവും പകലുമായി നീണ്ട ക്യൂവാണ് കാണാനാകുന്നത്.
नोएडा में दारू की एक बोतल पर एक फ्री… अब बेवड़ा संघ दुकानों पर टूट पड़ा है. pic.twitter.com/4JnX9INtyI
— बलिया वाले 2.0 (@balliawalebaba) March 25, 2025
नोएडा: शराब की दुकानों पर दूसरे दिन भी रही भीड़
🍷 शराब खरीदने के लिए लगी लंबी कतारें
🎉 एक बोतल के साथ फ्री ऑफर था, लेकिन प्रशासन की सख्ती के
बाद बंद हुआ💸 अब डिस्काउंट पर बेची जा रही शराब, दुकानों के बाहर लगी
लाइन📅 31 मार्च को एक्साइज़ विभाग का वार्षिक लाइसेंस खत्म
— भारत समाचार | Bharat Samachar (@bstvlive) March 26, 2025