മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പ് ഇറങ്ങിയത്. ഫിലിമിസില്ല, മൂവീറൂൾസ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകൾക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജ പതിപ്പ് ഇറങ്ങിയതായാണ് വിവരം. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇന്ന് രാവിലെ ആറ് മണിക്കാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഷോ തുടങ്ങിയത്. ലൂസിഫറിനേക്കാൾ ഗംഭീരമായ മേക്കിംഗാണ് എമ്പുരാനിൽ ഉള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. രാവിലെ മുതൽ തിയേറ്ററുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൃഥ്വിരാജ്, മോഹൻലാൽ, മഞ്ജു വാര്യർ, ഇന്ദ്രജിത്, ടൊവിനോ തോമസ് എന്നിവർ എമ്പുരാൻ കാണാൻ തിയേറ്ററിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം എന്ന പോസ്റ്റർ പൃഥ്വിരാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.















