ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിൽ താരം ധരിച്ചിരിക്കുന്ന ആഢംബര വാച്ചാൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ലിമിറ്റഡ് എഡിഷൻ രാമജന്മഭൂമി വാച്ചാണ് താരം ധരിച്ചിരിക്കുന്നത്. ഇതിൽ അയോധ്യ രാമക്ഷേത്രവും ശ്രീരാമനും ആഞ്ജനേയ സ്വാമിയും മറ്റ് പവിത്ര ചിഹ്നങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കാവി നിറത്തിലാണ് വാച്ചിന്റെ സ്ട്രാപ്പുകൾ നിർമിച്ചിരിക്കുന്നത്.
റാം രാമജന്മഭൂമി റോസ് ഗോൾഡ് എഡിഷൻ വാച്ച് നിർമിച്ചിരിക്കുന്നത് Jacob & Co കമ്പനിയാണ്. പൂർണമായും റോസ് ഗോൾഡ് മാത്രം ഉപയോഗിച്ച് നിർമിച്ച വാച്ചിന് ഏകദേശം 61 ലക്ഷം രൂപയാണ് വില വരുന്നത്. വാച്ചിന്റ ഡയലിൽ ഹൈന്ദവ ദേവതകളുടെ ലിഖിതങ്ങളും പതിപ്പിച്ചിട്ടുണ്ട്. അതേസമയം ചിലർ മോശം കമന്റുകളുമായി രംഗത്തുവന്നിട്ടുണ്ട്. ഭായ് എന്തിനാണ് ഇത്തരം വാച്ചുകൾ ധരിക്കുന്നതെന്നും ചിലർ കമന്റുകളിൽ രോഷ പ്രകടനം നടത്തി.
View this post on Instagram
“>