കരിമ്പ് ജ്യൂസ് മെഷീനിൽ തലമുടി കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മഹബൂബബാദിലെ ഡോർണക്കല്ലിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്നവർ പെട്ടെന്ന് മെഷീൻ ഓഫ് ചെയ്തതാണ് യുവതിക്ക് തുണയായത്. രജനി എന്ന വില്പനക്കാരിയുടെ തലമുടിയാണ് ഉപകരണത്തിൽ കുടുങ്ങിയത്.
ഇവരുടെ നിലവിളി കേട്ടെത്തിയ വഴിയാത്രക്കാരാണ് ഉപകരത്തിന്റെ പ്രവർത്തനം നിർത്തി യുവതിയെ രക്ഷപ്പെടുത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ രജനി ഉപജീവനത്തിനാണ് മഹബൂബബാദിലെത്തിയത്. ചെറിയ പരിക്കേറ്റ യുവതിയെ ഖമ്മം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജ്യൂസ് വിൽക്കുന്ന സ്ത്രീ കച്ചവടക്കാരുടെ അപകടസാധ്യതയാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്, കാരണം ഒരു ചെറിയ പിഴവ് പോലും കണ്ണിമവെട്ടലിൽ മരണത്തിലേക്ക് നയിച്ചേക്കാം.
View this post on Instagram
“>















