മലബാറിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം
മാർച്ച് 29ന് പ്രദർശനത്തിനെത്തുന്നു. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റെണി ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
കാത്തിരിപ്പിന്റെ സുഖമുള്ള പ്രണയത്തിന്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെ ഈ ചിത്രമെത്തുന്നത്. സൈജുക്കുറുപ്പും, തൻവി റാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ ഷിൻസ് ഷാൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം -സജാദ് കാക്കു.എഡിറ്റിംഗ് – നിംസ്ഗാനങ്ങൾ – ഷർഫു ,സുഹൈൽ കോയസംഗീതം – ശ്രീഹരി കെ. നായർ,















