കോഴിക്കോട്: കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസില്‍ കച്ചവടക്കാരും നാട്ടുകാരും തമ്മിൽ ഇന്നലെ രാത്രിയും സംഘർഷം. ഇതിൽ കച്ചവടക്കാർക്കും നാട്ടുകാർക്കും മർദനമേറ്റു. നാട്ടുകാർ കടയിൽ കയറി തല്ലിയെന്ന് കച്ചവടക്കാരും, കച്ചവടക്കാർ ഗുണ്ടകളെ ഇറക്കി മർദിച്ചെന്ന് നാട്ടുകാരും ആരോപിക്കുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
10.30 ന് കച്ചവടക്കാർ കട അടക്കാണമെന്ന ആവശ്യത്തെ തുടർന്ന് ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്. ഇനങ്ങളെ നാട്ടുകാർ സംഘടിച്ച് എത്തുകയായിരുന്നു. കടകൾ അടക്കാൻ കച്ചവടക്കാർ തയ്യാറാകാത്തതിനാൽ നാട്ടുകാർ ബലം പ്രയോഗിച്ച് അടിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.10.30 യ്‌ക്ക് ശേഷം തുറക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാർ.എന്നാല്‍ 12 മണി വരെയെങ്കിലും കടകൾ തുറക്കാൻ അനുമതി വേണമെന്ന് കച്ചവടക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്.
കോവൂർ-വെള്ളിമാടുകുന്ന് പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തുന്ന ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പരസ്പരം സംഘർഷം ഉണ്ടാക്കുന്നതായും നേരത്തെ പരാതി ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയും ആളുകൾ തമ്പടിക്കുന്നതാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം.
ഈ ഭാഗത്ത് ലഹരിയുടെ ഉപയോഗം വർധിച്ചുവരികയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാട്ടുകാർ കടകളടപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം ഉണ്ടായത്.















