തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനുള്ള രാത്രികാല പട്രോളിംഗിനിടെ എസ്‌ഐക്ക് കുത്തേറ്റു. പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സുധീറിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.
പൂജപ്പുര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീജിത്ത് ഉണ്ണിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇയാൾ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ എസ്ഐയുടെ കയ്യിൽ കുത്തേൽക്കുകയായിരിക്കുന്നു. മറ്റുപൊലീസ്സ്കാർ എത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് ശ്രീജിത്ത് ഉണ്ണി. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ കാപ്പാകേസിൽ ജയിൽ മോചിതനായി പുറത്തിറങ്ങിയത്.
എസ്‌ഐയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് സ്റ്റിച്ചുകളുണ്ട്. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം എസ്‌ഐ ആശുപത്രി വിട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.