ശ്രീനഗർ: കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടലിൽ നാല് പൊലീസുകാർ വീരമൃത്യു വരിച്ചതായും സൈന്യം അറിയിച്ചു. ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ.
പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ-ഇ-മുഹമ്മദ് സംഘടനയിലെ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അടക്കം ഏഴ് പൊലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) നേതൃത്വം നൽകിയ ഓപ്പറേഷന് സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സഹായം ലഭിച്ചിരുന്നു.















