മ്യാൻമറിലുണ്ടായ അതിതീവ്ര ഭൂകമ്പത്തെ തുടർന്ന് ബാങ്കോക്കിൽ ശക്തമായ പ്രകമ്പനമുണ്ടായ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. തായ്ലൻഡിന്റെ തലസ്ഥാന നഗരമായ ബാങ്കോക്കിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തായ് പ്രധാനമന്ത്രി പേറ്റോംഗ്ടാൺ ഷിൻവാത്രയുടേതാണ് ഉത്തരവ്.
Pov: the situation on top of the tallest building near the swimming pool during the earthquake in Myanmar and Thailand
Gempa Myanmar dan Thailand yang berkekuatan 7,7 magnitudo dari batas gedungpic.twitter.com/Es9YuEUXZB
— sepp (@aseprivva) March 28, 2025
മ്യാൻമറിൽ രണ്ട് അതിതീവ്ര ഭൂചലനങ്ങളായിരുന്നു ഒന്നിന് പിറകെ ഒന്നായി സംഭവിച്ചത്. ആദ്യ തവണ 7.7 തീവ്രതയിലും പിന്നീട് 6.4 തീവ്രതയിലും ഭൂചലനം രേഖപ്പെടുത്തി.
7.7 magnitude earthquake hits Southeast Asia, mainly impacting Myanmar and Thailand.
— Pop Base (@PopBase) March 28, 2025
തുടർന്നായിരുന്നു തായ് തലസ്ഥാനമായ ബാങ്കോക്കിൽ പ്രകമ്പനമുണ്ടായത്. ബഹുനില കെട്ടിടങ്ങൾ പലതും ബാങ്കോക്കിൽ നിലംപൊത്തിയെന്നാണ് റിപ്പോർട്ട്. 40ലധികം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുണ്ട്. മെട്രോ സർവീസുകൾ നിർത്തലാക്കിയതിനൊപ്പം എയർപോർട്ട് അടയ്‌ക്കുകയും സബ് വേകളിലൂടെയുള്ള സർവീസ് നിർത്തിവെക്കുകയും ചെയ്തു.
A powerful earthquake, registering a magnitude of 7.7 on Richter scale, struck with its epicenter near Mandalay, Myanmar. This significant seismic event resulted in damage, including the collapse of sections of the old Sagaing Bridge.
pic & video crd#WhatsHappeningInMyanmar pic.twitter.com/nhVUbLNJiW
— Lim in Black & Blue Safe Zones 🖤💙 (Rest) (@jefflovelim) March 28, 2025
മധ്യ മ്യാൻമറിലെ മണ്ഡലായ് നഗരത്തിനടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതിപ്രശസ്തമായ ആവ പാലം (Ava Bridge) ഭൂകമ്പത്തിൽ തകർന്നു. ഇവിടെ നിന്നും 900 കിലോമീറ്റർ ദൂരമാണ് ബാങ്കോക്കിലേക്കുള്ളത്. മ്യാൻമറിലെ നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും തകർന്ന് തരിപ്പണമായി. മണ്ഡലായിലുള്ള മസ്ജിദ് തകർന്നുവീണ് 20 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
#BREAKING A 7.9-magnitude earthquake struck Myanmar, according to the China Earthquake Networks Center.
Neighboring regions, including Thailand and China’s Yunnan Province, felt significant tremors. #Myanmar #earthquake pic.twitter.com/qgRHQ7ltjl
— 鳳凰資訊 PhoenixTV News (@PhoenixTV_News) March 28, 2025
ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മേഘാലയ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 4.0 തീവ്രതയിലാണ് പ്രകമ്പനമുണ്ടായത്. ചൈനയിലെ ദക്ഷിണപടിഞ്ഞാറൻ പ്രവിശ്യയായ യുന്നാനിലും വിയറ്റ്നാമിലും പ്രകമ്പനം അനുഭവപ്പെട്ടു.















