ലഭിച്ചത് 1,000 മൃതദേഹങ്ങൾ, മരണസംഖ്യ 10,000 കടന്നേക്കും; 'ഓപ്പറേഷൻ ബ്രഹ്മ'യുമായി ഇന്ത്യ; 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലഭിച്ചത് 1,000 മൃതദേഹങ്ങൾ, മരണസംഖ്യ 10,000 കടന്നേക്കും; ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ; 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 12:16 pm IST
FacebookTwitterWhatsAppTelegram

ഇരട്ടഭൂകമ്പത്തിൽ തകർന്നുതരിപ്പണമായി മ്യാൻമർ. 7.7 തീവ്രതയിലും തൊട്ടുപിന്നാലെ 6.7 തീവ്രതയിലും ഭൂമി കുലുങ്ങിയതിന് പിന്നാലെ ബഹുനില കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണ് ആയിരത്തിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 2,500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മാണ്ഡലായ് ന​ഗരം മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ ന​ഗരമാണ്. ഇവിടെയുള്ള ബഹുനില കെട്ടിടങ്ങൾ തകർന്നാണ് കൂടുതൽ ആളപായം സംഭവിച്ചത്.

900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്ക് ന​ഗരത്തിൽ ശക്തമായ പ്രകമ്പനം ഉണ്ടാകുന്ന തരത്തിലായിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. മ്യാൻമറിലെ ഭൂകമ്പത്തെ തുടർന്ന് തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ അതിപ്രശസ്തമായ പാലങ്ങളും സ്തൂപങ്ങളും കെട്ടിടങ്ങളും നിലംപൊത്തിയിരുന്നു.

തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടെന്നാണ് തായ്ലൻഡ് സർക്കാർ നൽകുന്ന വിവരം. നൂറിലധികം നിർമാണ തൊഴിലാളികളെ കാണാതായി. പ്രകമ്പനത്തെ തുടർന്ന് ബാങ്കോക്കിൽ നിർമാണത്തിലിരുന്ന സ്കൈസ്ക്രാപ്പർ തകർന്നുവീണിരുന്നു. ഇതോടെയാണ് നിർമാണ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. നിലവിൽ ബാങ്കോക്ക് ന​ഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലൻഡ്.

ദുരന്തവാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മ്യാൻമറിനും തായ്ലൻഡിനും സഹായഹസ്തം നീട്ടി. വ്യോമസേനയുടെ C 130 J എയർക്രാഫ്റ്റിൽ ‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാ​ഗമായി 15 ടൺ ദുരിതാശ്വാസ സാമ​ഗ്രി​കൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു. സോളാർ ലാംപുകൾ, ഭക്ഷണ പാക്കറ്റുകൾ, കിച്ചൺ സെറ്റുകൾ എന്നിവ ഉൾപ്പടെയാണ് ഇന്ത്യ നൽകിയത്.

#WATCH | #MyanmarEarthquake | The first tranche of 15 tonnes of relief material, including tents, blankets, sleeping bags, food packets, hygiene kits, generators, and essential medicines, has landed in Yangon#OperationBrahma

(Source – XP Division, MEA) pic.twitter.com/h628M3iQqr

— ANI (@ANI) March 29, 2025

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ നൽകുന്ന വിവരമനുസരിച്ച് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. 10,000 കടന്നേക്കാമെന്നാണ് സൂചന. രണ്ടുതവണ അതിതീവ്ര ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷം നിരവധി തുടർചലനങ്ങളും മ്യാൻമറിൽ സംഭവിച്ചിരുന്നു. ഇതാണ് ഭൂകമ്പത്തിന്റെ ആക്കംകൂട്ടിയത്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം മ്യാൻമറിൽ തുടരുകയാണ്.

Tags: EarthquakeIndiaMyanmar EarthquakeBangkok EarthquakeOperation Brahma
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies