ആലുവയിൽ പത്താംക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് വിവരം.
ഇക്കാര്യം സംബന്ധിച്ചുള്ള മൊഴി പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂൾ അധികൃതരും വിവരം മറച്ചുവച്ചതായി പൊലീസിന് സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 18-കാരൻ പെൺകുട്ടിയുടെ അടുത്ത ബന്ധുവാണെന്നാണ് വിവരം. പീഡന വിവരം മറച്ചുവച്ചെങ്കിൽ മാതാപിതാക്കളും പ്രതിയായേക്കും.