തീവണ്ടിക്ക് തീപിടിച്ചതാണ്, ആരും തീവച്ചതല്ല: ഗോധ്രയിൽ ഹിന്ദുക്കളെ ചുട്ടുകൊന്നതിനെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവണ്ടിക്ക് തീപിടിച്ചതാണ്, ആരും തീവച്ചതല്ല: ഗോധ്രയിൽ ഹിന്ദുക്കളെ ചുട്ടുകൊന്നതിനെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 06:32 pm IST
Facebook
Twitter
WhatsAppTelegram

ഗോധ്രയിൽ തീവണ്ടിക്ക് തീ വെച്ചതല്ല തനിയെ തീ പിടിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഇത് പറയുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. മുസ്ലിങ്ങൾ തീയിട്ടുവെന്ന പേരുപറഞ്ഞ് ഗുജറാത്തിൽ കലാപം സൃഷ്ടിക്കുകയാണ് സംഘപരിവാർ ചെയ്തതെന്നും അതാണ് എമ്പുരാനിൽ കാണിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ ഗോധ്രയിൽ 59 ഹിന്ദുക്കളെ ട്രെയിനിൽ ചുട്ടുകൊന്ന സംഭവത്തിൽ 31 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത് തെറ്റാണോ എന്ന ചോദ്യത്തിന് രാഹുൽ കൃത്യമായി ഉത്തരം പറഞ്ഞതുമില്ല.

എമ്പുരാൻ എന്ന സിനിമയിൽ ചരിത്രത്തെ വളച്ചൊടിച്ചെന്ന വിമർശനം ശക്തമാവുമ്പോഴാണ് സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. ഗോധ്രയിൽ ട്രെയിനിന് തീവച്ചതല്ല തനിയെ തീ പിടിച്ചതാണ് എന്നാണ് രാഹുലിന്റെ പ്രതികരണം. എന്നാൽ ഗോധ്രയിൽ തീവണ്ടി കത്തിച്ച് 59 ഹിന്ദുക്കളെ കൊന്ന സംഭവത്തിൽ 31 പേർ കുറ്റക്കാരാണെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി കണ്ടെത്തുകയും അതിൽ 11 പ്രതികൾക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവും 2011ൽ വിധിക്കുകയും പിന്നീട് വിചാരണ കോടതി ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചതിനെ കുറിച്ചും ചോദിച്ചപ്പോൾ രാഹുൽ കൃത്യമായ മറുപടി നൽകിയില്ല.

2002 ഫെബ്രുവരി 26ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിൽ നടന്ന തീവെപ്പിനെ കുറിച്ച് ആദ്യം അന്വേഷിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം, സംഭവം കൃത്യമായ ഗൂഢാലോചനയോടെ നടത്തിയ ആക്രമണം ആണെന്ന് വ്യക്തമായിരുന്നു. ആദ്യം കല്ലെറിയും പിന്നീട് പെട്രോളും ഡീസലും തുണികളിൽ മുക്കി തീ കത്തിച്ച് ട്രെയിനിലേക്ക് എറിയുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ സുപ്രീംകോടതി 2008ൽ ആർ‌കെ രാഘവന്റെ നേതൃത്വത്തിലുള്ള മറ്റൊരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോ​ഗിച്ചു. തുടർന്ന് മുൻ എസ്‌ഐടിയുടെ കണ്ടെത്തലുകൾ അംഗീകരിക്കുകയാണ് രണ്ടാമത്തെ സംഘവും ചെയ്തത്.

അഹമ്മദാബാദ് കോടതിയുടേയും, ഗുജറാത്ത് ഹൈക്കോടതിയുടേയും കണ്ടെത്തലുകൾ നിലനിൽക്കെയാണ് ​ഗോധ്രയിലെ തീവെപ്പ് തീപിടിച്ചതാണെന്ന പ്രചാരണം നടക്കുന്നത്. എമ്പുരാൻ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ നറേറ്റീവിനെ ഏറ്റുപിടിച്ച് രാഹുൽ ഉൾപ്പെടെയുള്ളവരും രം​ഗത്തെത്തുകയാണ്.

Tags: Rahul MamkootathilGodhra Riots
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies