ന്യൂഡൽഹി: ഈദുൽ ഫിത്തർ ദിനത്തിൽ ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ സമൂഹത്തിലെ പ്രത്യാശയുടെയും ഐക്യത്തിന്റെയും ദയയുടെയും ഉത്സവമാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എല്ലാവരുടെ ജീവിതത്തിലും സന്തോഷവും വിജയവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Greetings on Eid-ul-Fitr.
May this festival enhance the spirit of hope, harmony and kindness in our society. May there be joy and success in all your endeavours.
Eid Mubarak!
— Narendra Modi (@narendramodi) March 31, 2025
രാഷ്‌ട്രപതി ദ്രൗപതി മുർമുവും ഈദുൽ ഫിത്തറിൽ ആശംസകൾ അറിയിച്ചു. അറബിലാണ് രാഷ്‌ട്രപതി ആശംസാകുറിപ്പ് പങ്കുവച്ചത്. സാഹോദര്യം ശക്തിപ്പെടുത്തുന്നതിനുള്ള സന്ദേശമാകട്ടെ ഈ ആഘോഷദിനം. എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടുവരും. നന്മയുടെ പാതയിലൂടെ സഞ്ചരിക്കാമെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
عید الفطر کے مبارک موقع پر سبھی اہل وطن بالخصوص مسلم بھائی-بہنوں کو مبارکباد پیش کرتی ہوں۔ یہ تہوار بھائی چارے کے جذبے کو مضبوط بناتا ہے اور ہمدردی و خیرخواہی نیز صدقہ و خیرات کرنے کی صفت سے متصف ہونے کا پیغام دیتا ہے۔ میں دعا کرتی ہوں کہ یہ تہوار ہر فرد کی زندگی میں امن،…
— President of India (@rashtrapatibhvn) March 31, 2025















