തിരുവനന്തപുരം: എംഡിഎംഎയുമായി സഹസംവിധായകൻ പിടിയിൽ. വിഴിഞ്ഞം സ്വദേശിയായ ജസീമാണ് പിടിയിലായത്. 2.08 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശം നിന്നും പിടികൂടിയത്. കരമനയിൽ വച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഷാഡോ പൊലീസ് നടത്തിയ പരിശോധനക്കിടെയായിരുന്നു അറസ്റ്റ്.
കാസർകോട് നിന്ന് ട്രെയിനിൽ തമ്പാനൂരിലേക്ക് എത്തിയതായിരുന്നു ജസീം. കൈമനത്തേക്ക് പോകുന്നതിനിടെയാണ് പിടിവീണത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.















