രാജസ്ഥാൻ റോയൽസ് -ചെന്നൈ സൂപ്പർകിങ്‌സ് മത്സരം കാണാനെത്തി ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. രാജസ്ഥാന്റെ ജേഴ്സിയണിഞ്ഞ് ടീമിന്റെ ഡഗ് ഔട്ടിലിരിക്കുന്ന മലൈകയുടെ വീഡിയോ ആണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ മുൻപരിശീലകൻ കുമാർ സംഗക്കാരയ്‌ക്കൊപ്പമിരിക്കുന്ന മലൈകയുടെ വീഡിയോ ആരാധകർക്കിടയിൽ നിരവധി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്.
Malaika Arora in the rr dugout
Watching csk vs rr❤️#CSKvsRR pic.twitter.com/im9ZweL9tI— Bhargav (@Bhargav76605307) March 30, 2025
മലൈകയും സംഗക്കാരയും ഡേറ്റിങ്ങിലാണോ എന്നാണ് വീഡിയോ കണ്ട പലരുടെയും സംശയം. മലൈക ടീമിന്റെ പുതിയ ഫാഷൻ കൊച്ചാണോ എന്നും ചിലർ കമന്റ് ചെയ്തു. മലൈക വന്നതുകൊണ്ട് സംഗക്കാര രാജസ്ഥാൻ ടീമിലുണ്ടെന്ന് മനസിലായെന്നായിരുന്നു ചിലരുടെ പരിഹാസം.
Is Malaika Arora dating sangakaara ???#MalaikaArora #RRvsCSK #JoinIndianArmy #45TheMovie #EidMubarak #VikramotsavUjjainMP #WatchSikandarInTheatresNow pic.twitter.com/P1c66nsNjK
— Aditi (@glamourworld77) March 30, 2025
രാജസ്ഥാന്റെ മുഖ്യ പരിശീലകനായി കഴിഞ്ഞ നിരവധി സീസണുകളിൽ സംഗക്കാര സേവനമനുഷ്ഠിച്ചിട്ടുണ്ട്. താരം ഇപ്പോൾ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറാണ്. രാഹുൽ ദ്രാവിഡാണ് ടീമിന്റെ നിലവിലെ പരിശീലകൻ. സംഗക്കാര മുൻപ് പഞ്ചാബ് കിംഗ്‌സ്, ഡെക്കാൻ ചാർജേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.















