പത്തനംതിട്ട: എരുമയുടെ വാൽ മുറിച്ചുനീക്കി സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി പികെ മോഹനന്റെ എരുമയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഉടമ പൊലീസിന് പരാതി നൽകി.
പുലർച്ചെ പരിചരിക്കാനെത്തിയപ്പോഴാണ് ഉടമ എരുമയുടെ വാൽ മുറിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്തെ കസേരയിൽ മുറിച്ചുനീക്കിയ വാൽ ഭാഗം കണ്ടെത്തിയത്. മുറിവേറ്റ എരുമയ്‌ക്ക് മൃഗഡോക്ടറുടെ സഹായത്തോടെ ആവശ്യമായ പരിചരണം നൽകി. ക്ഷീരകർഷകനോട് ആർക്കെങ്കിലും വ്യക്തി വൈരാഗ്യമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.















