തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്റ്റാലിൻ ഇടുങ്ങിയ രാഷ്‌ട്രീയം കളിക്കുകയാണെന്നും തന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വിലപോകില്ലെന്ന് മനസിലായതിനാലാണ് സ്റ്റാലിൻ ഭാഷയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“ഭിന്നിപ്പ് രാഷ്‌ട്രീയത്തെ രാജ്യത്തെ ജനങ്ങൾ മനസിലാക്കുകയും അതിനെതിരെ ജാഗ്രത പാലിക്കുകയും വേണം. രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാവരും ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത്”.
ഉത്തർപ്രദേശിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് സ്റ്റാലിനും സർക്കാരും ഭാഷാനയം ഉപയോഗിക്കന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും സ്റ്റാലിനെതിരെ വിമർശനവുമായി എത്തി. തമിഴ്നാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് മൂന്ന് ഭാഷകൾ പഠിപ്പിക്കുന്ന സ്വകാര്യസ്കൂളുകൾ ഉണ്ടെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും എന്നാൽ ഈ സംവിധാനം സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും അണ്ണാമലൈ വിമർശിച്ചു.















