ഗുജറാത്തിലെ ബനസ്കന്തയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ബനസ്കന്ത ജില്ലയിലെ ദീസ ഏരിയയിലെ വ്യവസായ മേഖലയിലാണ് പൊട്ടിത്തറിയുണ്ടായത്. ഫാക്ടറിയുടെ വിവധ ഭാഗങ്ങൾ സ്ഫോടനത്തിൽ തകർന്നു. ഇന്ന് രാവിലെയാണ് സ്ഫോടന വിവരത്തെക്കുറിച്ച് അറിഞ്ഞതെന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. അഞ്ചു തൊഴിലാളികൾ മരിച്ചു.
നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിലെ വലിയ സ്ലാബുകൾ തകർന്നു വീണിട്ടുണ്ട്. ഇതിനടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധകൾ നടക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കും കല്ലുകൾക്കുമിടയിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് ഇൻസ്പെക്ടർ വിജയ് ചൗധരി അറിയിച്ചു.
#BanaskanthaBlaze #GujaratNews #BREAKING:
Tragedy strikes in #Gujarat‘s #Banaskantha as a massive fire breaks out at a firecracker factory, claiming 3 lives. Our thoughts are with the families of the victims. #FirecrackerFactoryFire #IndustrialAccident pic.twitter.com/J6lob2GVG5— Lokmat Times Nagpur (@LokmatTimes_ngp) April 1, 2025