ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോലി. അതിനാൽ തന്നെ കളിക്കളത്തിലെ താരത്തിന്റെ ഭാവിയെക്കുറിച്ച് എപ്പോഴും ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. 2024-ൽവെസ്റ്റ് ഇൻഡീസിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം കോലി ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അടുത്ത ഏകദിന ലോകകപ്പിൽ കോലി കളിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇതിനകം തന്നെ പ്രചരിക്കുമ്പോൾ, 2027 ലെ മാർക്വീ ഇവന്റിൽ താനുണ്ടാകുമോ ഇല്ലയോ എന്ന് കോലി തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്
അടുത്തിടെ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് കോഹ്‌ലി ഈ വെളിപ്പെടുത്തൽ നടത്തിയത്. “നിലവിൽ ഇങ്ങനെ തന്നെ തുടരുന്നു. അടുത്ത വലിയ ചുവടുവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടോ,” അവതാരകൻ ചോദിച്ചു. ഈ ചോദ്യത്തിന് വിരാട് കോഹ്‌ലി മറുപടി നൽകി, “അടുത്ത വലിയ ചുവടുവയ്പ്പ്. എനിക്കറിയില്ല, പക്ഷേ അടുത്ത ലോകകപ്പ് നേടാൻ ശ്രമിച്ചേക്കാം.” കോലി ഈ ഉത്തരം നൽകിയയുടനെ വേദിയിൽ ഉണ്ടായിരുന്ന ജനക്കൂട്ടം കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു.
Question: Seeing In The Present, Any Hints About The Next Big Step?
Virat Kohli Said: The Next Big Step? I Don’t Know. Maybe Try To Win The Next World Cup 2027.🏆🤞 pic.twitter.com/aq6V9Xb7uU
— virat_kohli_18_club (@KohliSensation) April 1, 2025
2023 ലെ ഏകദിന ലോകകപ്പിൽ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായിരുന്നു കോലി, എന്നാൽ അദ്ദേഹത്തിന്റെ മികച്ച ഫോം ഉണ്ടായിരുന്നിട്ടും അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. എംഎസ് ധോണിയുടെ നേതൃത്വത്തിൽ 2011 ലാണ് ടീം ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. കോലിയും ആ ടീമിന്റെ ഭാഗമായിരുന്നു. പിന്നീട് 2015 ലെ ഏകദിന ലോകകപ്പിലും തുടർന്നുള്ള 2019 ലെ ടൂർണമെന്റിലും ഇന്ത്യ സെമി ഫൈനൽ ഘട്ടത്തിൽ തോറ്റുപുറത്തായി.















