എറണാകുളം: വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ലത്തീൻ സഭ. ജനാധിപത്യ മൂല്യങ്ങൾ എന്നും മുന്നിൽ നിൽക്കണമെന്നും ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഏത് നിയമവും പൊളിച്ചെഴുതണമെന്നും ലത്തീൻസഭ കോട്ടപ്പുറം രൂപത ബിഷപ്പ് ഫാദർ അംബ്രോസ് പറഞ്ഞു.
“ജനാധിപത്യ മൂല്യങ്ങൾക്കെതിരായി ഒന്നും വരാൻ പാടില്ല. അതിന് എതിരെ നിൽക്കുന്നത് ഏത് നിയമങ്ങളാണോ അതൊക്കെ പൊളിച്ചെഴുതേണ്ടതാണ്. കോട്ടപ്പുറം രൂപതയെ സംബന്ധിച്ചും കത്തോലിക്ക സഭയെ സംബന്ധിച്ചും ആ പാവപ്പെട്ട മക്കളുടെ കണ്ണീരൊപ്പുക എന്നതാണ് പ്രധാനം. കത്തോലിക്ക സഭ എന്നും അതിന് വേണ്ടി തന്നെയാണ് നിൽക്കുന്നത്. അതിന് ഏത് നിലയിലും മുന്നോട്ട് പോകും”.
സമരം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കേണ്ടത് അനിവാര്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിന്ന് പരിഹാരം കണ്ടെത്തണം. മനുഷ്യന് വേണ്ടിയുള്ള കാര്യത്തിന് എല്ലാ മതസ്ഥരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.