ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

Janam Web Desk by Janam Web Desk
Apr 3, 2025, 11:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ശുഭാൻഷു ശുക്ല അടക്കം നാല് പേരടങ്ങുന്ന സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആക്സിയം ദൗത്യം (Axiom Mission 4) അടുത്ത മാസം. മെയിലാകും (May 2025) യാത്രയെന്നാണ് നാസ നൽകുന്ന വിവരം. ​ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയാകും ദൗത്യസംഘത്തിലെ പൈലറ്റ്.

ശുക്ലയോടൊപ്പം ആക്സിയം -4 ദൗത്യത്തിൽ പങ്കുചേരുന്നത് നാസയുടെ മുൻ ബഹിരാകാശ യാത്രികയും മിഷൻ കമാൻഡറുമായ പെ​ഗ്​ഗി വിറ്റ്സൺ ആണ്. പോളണ്ടുകാരനായ സ്ലാവോസ് ഉസ്നൻസ്കി, ഹം​ഗേറിയനായ ടിബർ കാപു എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റുള്ളവർ.

ആക്സിയം-4 ദൗത്യസംഘം

എന്തെങ്കിലും കാരണവശാൽ ആക്സിയം-4 ദൗത്യത്തിൽ നിന്ന് ശുക്ലയ്‌ക്ക് പിന്മാറേണ്ടി വന്നാൽ ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ​ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും ശുക്ലയ്‌ക്ക് ബദലായി ISSലേക്ക് പോവുക. അമേരിക്കയുടെ നാസയും ഇന്ത്യയുടെ ഇസ്രോയും തമ്മിലുള്ള കരാർ പ്രകാരമാണ് നടപടികൾ.

​ISSലേക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് Ax-4. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. സ്പേസ്എക്സിന്റെ ഡ്രാ​ഗൺ (SpaceX Dragon) പേടകത്തിലായിരിക്കും ശുക്ല അടക്കമുള്ള നാല് പേരും ISSലേക്ക് കുതിക്കുക. ഫാൽക്കൺ-9 റോക്കറ്റ് ഡ്രാ​ഗൺ പേടകത്തെ വഹിക്കും. ISSൽ ഡോക്ക് ചെയ്താൽ 14 ദിവസത്തോളം ദൗത്യസംഘം ബഹിരാകാശത്ത് വസിക്കും. ഇന്ത്യക്കാരനായ ശുക്ല കൂടാതെ പോളണ്ട്, ഹം​ഗറി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നവരാണ്. ഇക്കൂട്ടത്തിൽ പെ​ഗ്​ഗി മാത്രമാണ് ISSലേക്ക് നേരത്തെ യാത്ര ചെയ്തിട്ടുള്ളത്.

ആക്സിയം ദൗത്യം യാഥാർത്ഥ്യമായാൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മയ്‌ക്ക് ശേഷം ISSലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാൻഷു ശുക്ല. കൂടാതെ ബഹിരാകാശത്ത് കാലുകുത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ശുക്ല സ്വന്തമാക്കും. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണ് ശുഭാൻഷു ശുക്ല. ISROയുടെ ​ഗ​ഗൻയാൻ ദൗത്യ സംഘത്തിലെ അം​ഗം കൂടിയാണ് അദ്ദേഹം. ആക്സിയം ദൗത്യത്തിന് ശേഷമാകും ​ഗ​ഗൻയാൻ എന്നതിനാൽ ശുക്ലയുടെ ബഹിരാകാശ യാത്രാനുഭവങ്ങൾ ​ഗ​ഗൻയാന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

Shubhanshu Shukla

1984ലായിരുന്നു വിം​ഗ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശത്തേക്ക് പറന്നത്. നാല് ദശാബ്ദത്തിന് ശേഷം ശുഭാഷൻഷു ശുക്ലയിലൂടെ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

Tags: Axiom-4Axiom Mission 4isroNASAspaceXShubhanshu Shukla
ShareTweetSendShare

More News from this section

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

തുറന്ന കാറിൽ കൈവീശി റോഡ് ഷോ; ജയിൽ മോചിതരായ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി അനുയായികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies