ലക്നൗ സൂപ്പർ ജയൻ്റ്സിന് എതിരായ മത്സരത്തിന് മുൻപ് അയോധ്യ രാമക്ഷേത്രത്തിലെത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. താരത്തിനൊപ്പം ഭാര്യ ദേവിഷ ഷെട്ടിയും സഹതാരങ്ങളായ ദീപക് ചഹർ, തിലക് വർമ, കരൺ ശർമ എന്നിവരാണുണ്ടായിരുന്നത്. രാം ലല്ലയ്‌ക്ക് മുന്നിൽ പ്രത്യേക പൂജകളും വഴിപാടും താരം നടത്തി.
അതേസമയം മുംബൈയുടെ അടുത്ത മത്സരം ഏപ്രിൽ അഞ്ചിന് ഏകന സ്റ്റേഡിയത്തിൽ ലക്നൗവിനെതിരെയാണ്. 34-കാരനായ താരം ഇന്ത്യയുടെ ടി20 നായകനാണ്. കൊൽക്കത്തയ്‌ക്ക് എതിരെ മിന്നും ഫോമിലായിരുന്നു സൂര്യകുമാർ യാദവ്. 9 പന്തിൽ 27 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് നയിച്ച ടീമാണ് ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയത്.
View this post on Instagram
“>