ആര്‍.ജെ. മഹ്‌വാഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹല്‍ പ്രണയത്തിലാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊറിയോഗ്രാഫറും മോഡലുമായ ധനശ്രീ വർമയിൽ നിന്ന് താരം അടുത്തിടെയാണ് വിവാഹമോചനം നേടിയത്. പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയായ ആര്‍.ജെ. മഹ്‌വാഷിന്റെ യഥാര്‍ഥ പേര് മഹ്‌വാഷ് അമു എന്നാണ്. ഇരുവരും ഡേറ്റിംഗിന്റെ കാര്യം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും പലയിടങ്ങിലും ഇരുവരെയും ഒരുമിച്ച് കാണുന്നതാണ് നെറ്റിസൺസിന്റെ സംശയം വർദ്ധിപ്പിക്കുന്നത്.
ആര്‍.ജെ. മഹ്‌വാഷിന്റെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു.എന്നാൽ പ്രതിശ്രുത വരൻ വഞ്ചിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും നടി വ്യക്തമാക്കിയിരുന്നു. മാനസികമായി ശാരീരികമായും ബാധിക്കപ്പെട്ടെന്നും ആശുപത്രിയിലായെന്നും അവർ വെളിപ്പെടുത്തി. രക്ഷിതാക്കളെ നിർബന്ധിച്ചാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടത്തിച്ചതെന്നും അവർ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ താരം പങ്കുവച്ചൊരു പോസ്റ്റാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. അതിൽ അവർ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതും ചാഹൽ അത് ലൈക്ക് ചെയ്തതുമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഏതെങ്കിലും ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാൽ, അയാൾ മാത്രമായിരിക്കും എന്റെ ജീവിതത്തിലെ ഒരേയൊരു പുരുഷൻ. അവൻ എന്റെ സുഹൃത്തും കാമുകനും ഭർത്താവുമായിരിക്കും. അവനെ ചുറ്റിപ്പറ്റിയാകും എന്റെ ജീവിതം, ഉപയോഗ ശൂന്യരായ ഒരാളെയും വേണ്ട. ആ സാഹചര്യത്തിൽ എനിക്ക് മറ്റ് പുരുഷന്മാരുമായി സംസാരിക്കാനാകില്ല—-ഇങ്ങനെ പോകുന്നു കുറിപ്പ്. ഈ പോസ്റ്റിനാണ് ചഹൽ ലൈക്കിട്ടത്.
View this post on Instagram
“>















