ന്യൂഡൽഹി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നീ സിനിമകൾ പ്രദർശിപ്പിക്കാൻ ധൈര്യമുണ്ടോയെന്ന് ബ്രിട്ടസിനോട് സുരേഷ് ഗോപി ചോദിച്ചു. ബ്രിട്ടാസിനെ കുറച്ച് കാര്യങ്ങൾ ഓർമ്മപ്പെടുത്താനുണ്ട്, ഞാൻ മലയാളത്തിൽ സംസാരിച്ചോട്ടോ എന്ന മുഖവുരയോടെയാണ് സുരേഷ് ഗോപി പ്രസംഗം ആരംഭിച്ചത്. ഇന്നലെ എമ്പുരാൻ സിനിമയെ കുറിച്ച് ബ്രിട്ടാസ് സംസാരിച്ചിരുന്നു. ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റും പ്രദർശിപ്പിക്കാൻ നിങ്ങളുടെ ചാനലായ കൈരളിക്കും അതിന്റെ ചെയർമാനും ബ്രിട്ടസിനും മുഖ്യമന്ത്രിക്കും ധൈര്യമുണ്ടോ, എന്നിട്ട് എമ്പുരാന് വേണ്ടി അലറി വിളിച്ചാൽ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിനിടെ ഭാഷ മോശമാണെന്ന് പറഞ്ഞ് പ്രതിപക്ഷ ബഹളം വെച്ചപ്പോൾ അതിനുള്ള മറുപടിയും അദ്ദേഹം നൽകി.
എമ്പുരാനിലെ ക്രെഡിറ്റ് കാർഡിൽ നിന്നും പേര് നീക്കിയത് സംബന്ധിച്ചും അദ്ദേഹം സഭയിൽ വിശദീകരിച്ചു. സിനിമ വീണ്ടും സെൻസർ ചെയ്യാൻ നിർമാതാക്കൾക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നില്ല. സംവിധായകന്റെ അനുമതിയോടെ നിർമാതാക്കളുടെയും സിനിമയിലെ നായകന്റെയും തീരുമാന പ്രകാരമാണ് ഭാഗങ്ങൾ നീക്കം ചെയ്തത്. നിർമാതാക്കളെ അങ്ങോട്ട് വിളിച്ച് ക്രെഡിറ്റ് കാർഡിൽ നിന്നും പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മുനമ്പം ജനതയെ സിപിഎം ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ എണ്ണൂറിലധികം പേരെ കൊന്നൊടുക്കിയ പാർട്ടിയാണ് സിപിഎം. മുനമ്പത്തെ 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി വഞ്ചിച്ചിരിക്കുയാണ്. ഇവർ രൂപീകരിച്ച രാമചന്ദ്രൻ നായർ കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞു. നീങ്ങൾ സൃഷ്ടിച്ച പ്രമേയം മുക്കുകയല്ല, കേരള ജനത ചവിട്ടി താഴ്‌ത്തും. അതിന് ഹിന്ദു- കൃസ്ത്യാനി-മുസ്ലീം എന്ന ഭേദമില്ലെന്നും ചവിട്ടി താഴ്‌ത്തിയിരിക്കുമെന്നും സുരേഷ് ഗോപി ശക്തിയുക്തം പറഞ്ഞു.https://www.youtube.com/shorts/fFN56ibug5I