മലപ്പുറം: എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. മലപ്പുറം മഞ്ചേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിലാണ് എൻഐഎ സംഘം എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കൊച്ചി എൻഐഎ ഓഫീസിലെ സംഘമാണ് എത്തിയത്.
പഴയടം ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തശേഷം വിട്ടയയ്‌ക്കുമെന്ന് എൻഐഎ വീട്ടുകാരോട് പറഞ്ഞിരുന്നു.















