ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ ഉപകരണം ഒരു അരിമണിയേക്കാൾ ചെറുതാണ്. ആള് കുഞ്ഞനാണെങ്കിലും പൂർണ്ണ വലുപ്പത്തിലുള്ള പേസ്മേക്കർ നൽകുന്നത്രയും ക്ഷമത ഉറപ്പാക്കാൻ ഇവയ്‌ക്ക് കഴിയും.
ഇത് ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളിൽ ഘടിപ്പിക്കാനും ശരീരത്തിനുള്ളിൽ അനായാസം കുത്തിവെയ്‌ക്കാനും കഴിയും. എല്ലാ വലിപ്പത്തിലുള്ള ഹൃദയങ്ങളിലും ഈ കുഞ്ഞൻ പേസ് മേക്കർ പ്രവർത്തിക്കുമെങ്കിലും ജന്മനാ ഹൃദയ വൈകല്യങ്ങളുള്ള നവജാത ശിശുക്കളുടെ ചെറുതും ദുർബലവുമായ ഹൃദയങ്ങൾക്ക് ഇത് അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സാധാരണ താൽക്കാലിക പേസ്‌മേക്കറുകൾ പ്രവർത്തിപ്പിക്കുന്നത് ശസ്ത്രക്രിയയിലൂടെ രോഗിയുടെ ഹൃദയ പേശിയിൽ ഇലക്‌ട്രോഡുകൾ ഘടിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വയറുകൾ നെഞ്ചിൽ ഒരു ചാർജുള്ള ഉപകാരണവകുമായി ബന്ധിപ്പിക്കണം.
എന്നാൽ പുതുതായി വികസിപ്പിച്ചെടുത്ത പേസ് മേക്കർ വയർലസ് ആണ്. ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ ലയിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വൈദ്യുതി വിതരണം ചെയ്യുന്നതിന് നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിക്കുന്നതിനുപകരം, രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഗാൽവാനിക് സെല്ലിന്റെ പ്രവർത്തനത്തിലൂടെയാണ് ഈ ചെറിയ പേസ്‌മേക്കർ പ്രവർത്തിക്കുന്നത്.
Check out some brand new biomedical tech – crazy cool, in my own, humble but admittedly biased opinion – introduced in our paper (link below), published today in @Nature, titled “Millimetre-scale, bioresorbable optoelectronic systems for electrotherapy,” where we describe the… pic.twitter.com/fqf9GZTsTY
— John A Rogers (@ProfJohnARogers) April 2, 2025