ചർച്ചകൾക്ക് വഴിവച്ച് പാകിസ്താൻ സ്പിന്നർ സാജിത് ഖാന്റെ പ്രസ്താവന. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു പ്രൊഷണൽ ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ താനൊരു ഗുണ്ടയാകുമെന്നായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയത്തിൽ സാജിദ് ഖാന്റെ പ്രകടനം നിർണായകമായിരുന്നു. എആർവൈ ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് താരം സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്രിക്കറ്ററായിരുന്നില്ലെങ്കിൽ സാജിദ് ജീവിതത്തിൽ ആരാകുമെന്നായിരുന്നു ചോദ്യം. ഒരു മടിയും കൂടാതെ താനൊരു ഗുണ്ടയാകുമെന്നായിരുന്നു ക്രിക്കറ്ററുടെ മറുപടി. അതേ വ്യക്തിത്വം തന്നെയാണ് നിങ്ങൾ പിന്തുടരുന്നതെന്നായിരുന്നു അവതാരകൻ പറഞ്ഞത്.
ബാബർ അസം ലോകത്തെ മികച്ച താരമെന്ന് വിശേഷിപ്പിച്ച സാജിദ് വിരാട് കോലിയെ മികച്ച ഇന്ത്യൻ താരമായാണ് വിലയിരുത്തിയത്. പാകിസ്താൻ ടെസ്റ്റ് ടീമിലെ സ്ഥിരം അംഗമായി സാജിദ് 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27.28 ശരാശരിയിലും 3.42 ഇക്കോണമിയിലും 59 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിൽ നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു.