ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു. അതേസമയം സ്ക്വാഡിൽ നിന്ന് മുൻ നായകൻ രോഹിത് ശർമ പുറത്തായി. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ മുട്ടിൽ ഏറ് കൊണ്ടെന്നാണ് വിശദീകരണം. ഇത് ആരാധകരിൽ സംശയം ഉയർത്തിയിട്ടുണ്ട്. താരത്തെ ഫോമിന്റെ പേരിൽ സ്ക്വാഡിൽ നിന്ന് പുറത്താക്കിയെന്നാണ് വിമർശനം.
ടോസിനിടെ ക്യാപ്റ്റൻ ഹാർദിക്കാണ് രോഹിത് ശർമ കളിക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്. അതേസമയം ഫോമില്ലാത്ത താരത്തെ മാറ്റി നിർത്തിയതാണെന്ന തരത്തിൽ ചർച്ചകളും ശക്തമായി. ഇരു ടീമുകൾക്കും സീസണിൽ ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്.
മുംബൈ ഇന്ത്യൻസ് പ്ലെയിംഗ് ഇലവൻ: വിൽ ജാക്ക്‌സ്, റയാൻ റിക്കൽടൺ (WK), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (c), നമൻ ധിർ, രാജ് ബാവ, മിച്ചൽ സാൻ്റ്‌നർ, ട്രെൻ്റ് ബോൾട്ട്, അശ്വനി കുമാർ, ദീപക് ചാഹർ, വിഘ്‌നേഷ് പുത്തൂർ.