കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം. 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ശ്രീലങ്കൻ സന്ദർശനമാണിത്. കൊളംബോയിലെത്തിയ മോദിയെ കത്ത് വിമാനത്താവളത്തിലും ഹോട്ടലിലും നിരവധി പ്രവാസികൾ അണിനിരന്നു. ഇന്ത്യൻ പതാകകൾ വീശിയും ആർപ്പുവിളിച്ചും അവർ പ്രധാനമന്ത്രിയെ വരവേറ്റു.
നടന്നു നീങ്ങവേ ആളുകളെ കൈ വീശി അഭിവാദ്യം ചെയ്തും ഹസ്തദാനം ചെയ്തും വിശേങ്ങൾ ആരാഞ്ഞുമാണ് മോദി നടന്നു നീങ്ങിയത്. കൂട്ടത്തിൽ കാത്തുനിന്നയാളുടെ കയ്യിലിരുന്ന പെൺകുഞ്ഞിനെ തന്റെ കൈകളിലെടുത്ത് ഒമാനിക്കുന്ന മോദി കണ്ടു നിന്നവർക്കും കൗതുകമായി. കുഞ്ഞിനെ കൊഞ്ചിക്കുന്ന ഹൃദയഹാരിയായ നിമിഷങ്ങൾ പ്രധാനമന്ത്രി തന്നെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കിട്ടു.
Highlights from Colombo…
The community connect and cultural vibrancy were on full display. pic.twitter.com/V1wkwTBrB4
— Narendra Modi (@narendramodi) April 5, 2025
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നത്തിനുള്ള പ്രധാന ചുവടുവയ്‌പായിരുന്നു പ്രധാനമന്തിയുടെ സന്ദർശനം. മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി നടന്ന ഉഭയ കക്ഷി ചർച്ചയിൽ പ്രതിരോധ മേഖലയിലുൾപ്പെടെ സുപ്രധാന കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവച്ചു. ശ്രീലങ്കൻ പ്രസിഡന്റ് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ നൽകി പ്രധാനമന്ത്രിയെ ആദരിച്ചു.