കൊച്ചി: നിർമാതാവ് ആൻ്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സിനിമ, സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലൂസിഫർ, മരയ്‌ക്കാർ സിനിമാനിർമാണങ്ങളിൽ വിശദീകരണം തേടി.
2022ൽ വിവിധ സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് നോട്ടീസ്. അന്ന് ആശിർവാദ് ഫിലിംസിലും റെയ്ഡ് നടന്നിരുന്നു. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി രൂപ നൽകിയതിലും ആദായനികുതി വകുപ്പ് വ്യക്തത നേടിയിട്ടുണ്ടെന്നാണ് വിവരം.















