കൊളംബോ: 1996 ലെ ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കൻ ടീമിന്റെ വിജയം അക്കാലത്തെ എണ്ണമറ്റ കായിക പ്രേമികൾക്ക് പ്രചോദനം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട്‍ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്.
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
“ക്രിക്കറ്റ് കണക്ട്!”…”1996-ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുമായി സംവദിക്കാൻ കഴിഞ്ഞതിൽ സന്തോഷം. എണ്ണമറ്റ കായിക പ്രേമികളുടെ ഭാവനയെ ഈ ടീം കീഴടക്കി!” മോദി എക്‌സിൽ കുറിച്ചു.
In Colombo, PM @narendramodi interacted with the members of the 1996 Sri Lankan cricket team, which won the World Cup that year. Here are a few glimpses from their interaction… pic.twitter.com/Nk2mFZ113W
— PMO India (@PMOIndia) April 5, 2025
കുമാര ധർമ്മസേന, അരവിന്ദ ഡി സിൽവ, സനത് ജയസൂര്യ, ചാമിന്ദ വാസ്, ഉപുൽ ചന്ദന, മർവൻ അട്ടപ്പട്ടു എന്നിവരുൾപ്പെടെ വിജയികളായ ടീമിലെ അംഗങ്ങൾ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൊമെന്റോ സമ്മാനിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മാർക്ക് ടെയ്‌ലറുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്കൻ ടീം ലോകകപ്പ് നേടിയത്.















