സിനിമകളിലുപരി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ദീപ്തി സതി അരങ്ങേറുന്നത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവർക്കൊപ്പം അഭിനയിച്ച ‘താനാരാ.’ എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്.
വീണ്ടും പുതിയൊരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടിലൂടെ തരംഗം തീർക്കുകയാണ് നടി. താമരക്കുളത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവച്ചത്. ഇത് പെട്ടെന്ന് വൈറലായി. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ജോസ് ചാൾസാണ് ചിത്രങ്ങളും വീഡിയോയും പകർത്തിയിരിക്കുന്നത്.
വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരൻ്റ് സ്ട്രാപ് ഡ്രസിലാണ് താരം സുന്ദരിയായിരിക്കുന്നത്. “ഭാരമേറിയ ഹൃദയവുമായാണ് അവൾ ഒഴുകിയത്. എന്നാൽ നദി അവളെ പഠിപ്പിച്ചത് എല്ലാം ലാഘവത്തോടെ കാണാനാണ്” എന്ന് തുടങ്ങുന്ന ഒരു കുറിപ്പും അവർ ചിത്രങ്ങളോടൊപ്പം പങ്കുവച്ചിരുന്നു.
View this post on Instagram
“>
View this post on Instagram
“>