ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യം വച്ച് ഹമാസ് ഭീകരർ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായി പ്രതിരോധ സേന. മധ്യഗാസയിൽ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകളാണ് തകർത്തത്. സാധാരണക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനു ശേഷമായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ ആക്രമണം.
മധ്യഗാസയിൽ ശക്തമായ ഡ്രോൺ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഇസ്രായേലിനെതിരെ ആക്രമണം ലക്ഷ്യമിട്ട് സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ ഇതോടെ തകർന്നടിഞ്ഞു. ഡേർ അൽ ബലയിൽ സ്ഥാപിച്ച റോക്കറ്റുകൾ പൂർണമായും തകർത്തെന്നാണ് വിവരം. ആക്രമണത്തിന് മുന്നോടിയായി പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് നിർദേശം നൽകിയതായും പ്രതിരോധ സേന വ്യക്തമാക്കി. അനധികൃത മാർഗത്തിലൂടെ ഹിസ്ബുള്ള നൽകിയ റോക്കറ്റ് ലോഞ്ചറുകളാണ് തകർക്കപ്പെട്ടതെന്നാണ് സൂചന.















