ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിൽ എക്സൈസിന്റെ റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച്, അറസ്റ്റ് തടഞ്ഞിട്ടില്ല.
കെട്ടിച്ചമച്ച കേസാണെന്നാണ് ഹർജിയിൽ ശ്രീനാഥ് ഭാസിയുടെ വാദം. ആലപ്പുഴയിൽ നിന്ന് പിടിയിലായ കഞ്ചാവ് കേസ് പ്രതി തസ്ലീമയിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താൽ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങും. ജാമ്യവ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ശ്രീനാഥ് ഭാസിയുടെ ആവശ്യം.
കഴിഞ്ഞ ഒന്നിനാണ് തസ്ലീമ സുൽത്താനയെ ആലപ്പുഴ എക്സൈസ് പിടികൂടിയത്. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കുമെതിരെ മൊഴി നൽകിയിരുന്നു.















