അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുപിയിലെ ഖുഷിനഗർ ജില്ലയിലെ മല്ലുദീ കൃഷക് ഇന്റർ കോളേജിലായിരുന്നു സംഭവം. ഇവിടെ പ്രാദേശികർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് അദ്ധ്യാപകനെതിരെയുള്ള പരാതികൾ പുറത്തുവന്നത്.
മൈനുദ്ദീൻ അൻസാരിയെന്ന അദ്ധ്യാപകൻ ഹിന്ദു വിദ്യാർത്ഥികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് ഒരു പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്. ഈ പരാതി പുറത്തുവന്നതോടെ അദ്ധ്യാപകനെതിരെ വ്യാപകമായി ആരോപണം ഉയർന്നു.
ഇതിനിടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും. ഇതോടെ പ്രദേശവാസികൾ കോളേജ് ഉപരോധിക്കുകയും അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പ്രതിയെ പിടികൂടിയെന്നും വീഡിയോ പരിശോധിച്ചെന്നും സർക്കിൾ ഇൻസ്പെക്ടർ കുന്ദൻ കുമാർ കിംഗ് പറഞ്ഞു. അദ്ധ്യാപകൻ വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ബോദ്ധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
— Kushinagar Police (@kushinagarpol) April 8, 2025