ചോരക്കളിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ചൊവ്വ; താരിഫ് യുദ്ധം അനുകൂലമെന്ന് വിലയിരുത്തല്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ചോരക്കളിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ചൊവ്വ; താരിഫ് യുദ്ധം അനുകൂലമെന്ന് വിലയിരുത്തല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 02:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മൂന്ന് ദിവസത്തെ ചോരക്കളിക്ക് ശേഷം പച്ചതൊട്ട് ഇന്ത്യന്‍ ഓഹരി വിപണി. ചൊവ്വാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് ഉച്ചയോടെ 1650 പോയന്റ് ഉയര്‍ന്ന് 74802 ല്‍ എത്തി. 2.25% മുന്നേറ്റമാണ് സെന്‍സെക്‌സില്‍ ഉണ്ടായത്. അതേസമയം എന്‍എസ്ഇ നിഫ്റ്റി 515 പോയന്റ് ഉയര്‍ന്ന് 22675 ല്‍ തൊട്ടു. 2.2% മുന്നേറ്റം. ഐടി ഓഹരികള്‍ 2.8% മുന്നേറ്റം കൈവരിച്ചു. എഫ്എംസിജി മേഖല 2.3 ശതമാനവും ഫാര്‍മ ഓഹരികള്‍ 2.15 ശതമാനവും മുന്നേറി. ബാങ്കിംഗ് ഓഹരികളിലും ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലും ഓട്ടോ, ഇന്‍ഫ്ര, എനര്‍ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലും മുന്നേറ്റം ദൃശ്യമായി.

താരിഫ് യുദ്ധം ഇന്ത്യയെ ബാധിച്ചേക്കില്ല

വിപണിയില്‍ പോസിറ്റീവായ മാറ്റം കാണാനുള്ള പ്രധാന കാരണങ്ങളിലൊന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയെ സാരമായി ബാധിക്കില്ലെന്ന വിശ്വാസമാണ്. 27% താരിഫാണ് ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ചൈനക്ക് മേല്‍ 54 ശതമാനം താരിഫാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 10 ശതമാനം അടിസ്ഥാന താരിഫും കൂടി ചേരുമ്പോള്‍ ഇത് 64 ശതമാനമാവും. വിയറ്റ്‌നാമിന് മേല്‍ 46 ശതമാനവും ശ്രീലങ്കക്ക് മേല്‍ 44 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലന്‍ഡിന് 36 ശതമാനവും തായ്വാന് 32 ശതമാനവും താരിഫ് ചുമത്തപ്പെട്ടിട്ടുണ്ട്.

ഇതിനൊപ്പം ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ച ചെയ്ത് വരികയാണ്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ താരിഫ് ഇനിയും താഴും. വ്യാപാര യുദ്ധം യുഎസിലും ചൈനയിലും മാത്രമായി ഒതുങ്ങാന്‍ സാധ്യതയുണ്ടെന്ന് സൂചനയുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞന്‍ വി കെ വിജയകുമാര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനും ജപ്പാനും യുഎസുമായി ചര്‍ച്ചകള്‍ക്ക് തീരുമാനിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇതിനകം യുഎസുമായി ബിടിഎയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല ഘടകങ്ങള്‍ നിരവധി

യുഎസ് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിലേക്ക് താഴ്ന്നതാണ് ഇന്ത്യക്ക് അനുകൂലമായ മറ്റൊരു ഘടകം. ബുധനാഴ്ച ആര്‍ബിഐ ധനനയം പ്രഖ്യാപിക്കുന്നതും പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്. പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറയ്‌ക്കുമെന്ന പ്രതീക്ഷ സജീവമാണ്. മറ്റൊന്ന് നാലാം പാദ കോര്‍പ്പറേറ്റ് ഫലങ്ങളുടെ പ്രഖ്യാപനമാണ്. രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും കോര്‍പ്പറേറ്റ് ഫലങ്ങള്‍ പിന്നോട്ടടിച്ചത് വിപണിക്ക് തിരിച്ചടിയായിരുന്നു. നാലാം പാദ ഫലങ്ങള്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന പ്രതീക്ഷ വിപണിയില്‍ സജീവമാണ്. ഏപ്രില്‍ 10 മുതലാണ് കമ്പനികള്‍ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുക.

Tags: Stock marketdonald trumpIndian Stock MarketStock TradingTariff War
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies