ഷിംല: ഹിമാചൽ പ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീടിന് ഒരു ലക്ഷം രൂപ കറന്റ് ബില്ല് അടയ്‌ക്കേണ്ടി വന്നെന്നും താമസിക്കാത്ത വീടിനാണ് ഇത്തരത്തിൽ വലിയൊരു തുക കറന്റ് ബില്ല് വന്നതെന്നും കങ്കണ റണാവത്ത് പറഞ്ഞു. മാണ്ഡിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കങ്കണയുടെ വിമർശനം.
“മണാലിയിലെ എന്റെ വീടിന് ഒരു ദിവസം ഒരു ലക്ഷം രൂപ കറന്റ് ബില്ല് വന്നു. അവിടെ ആരും താമസിക്കുന്നില്ല. അത് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബില്ല് കണ്ട് എന്താണെന്ന് നടക്കുന്നതെന്ന് ചിന്തിച്ചപ്പോൾ എനിക്ക് ലജ്ജ തോന്നി”.
രാജ്യത്തെയും സംസ്ഥാനത്തെയും പുരോഗതിയുടെ പാതയിലേക്ക് നയിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഇവർ ചെന്നായ്‌ക്കളാണ്. അവരുടെ പിടിയിൽ നിന്ന് നമ്മുടെ സംസ്ഥാനത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും കങ്കണ റണാവത്ത് പറഞ്ഞു.















