പിതാവും മുതിർന്ന നടനുമായ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ ധർണയിരുന്ന് മകനും നടനുമായ മഞ്ജു മനോജ്. ഹൈദരാബാദിലെ വീടിന് മുന്നിലാണ് നടൻ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മനോജിന് ജൽപള്ളിയിലെ പിതാവിന്റെ വീട്ടിൽ കയറാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വസതിക്ക് മുന്നിൽ നടൻ കുത്തിയിരുന്നത്. നടൻ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നതോടെ പ്രാദേശിക മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കുകകയായിരുന്നു.
ഇതിന് പിന്നാലെ മോഹൻ ബാബുവിന്റെ വീടിന് മുന്നിൽ വലിയൊരു പൊലീസ് സംഘം അണിനിരന്നു. മഞ്ജു മനോജിനെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഏപ്രിൽ 11ന് താൻ മകന്റെ ജന്മദിനം ആഘോഷിക്കാൻ ജയ്പൂരിലായിരുന്നപ്പോൾ സഹോദരൻ വിഷ്ണുവും നൂറിലേറെ ഗുണ്ടകളും ജൽപള്ളിയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട് തകർത്തെന്നും കാറുകൾ വലിച്ചിഴച്ച് റോഡിൽ ഉപേക്ഷിച്ചെന്നും മഞ്ജു മനോജ് ആരോപിച്ചു.
മോഷ്ടിച്ച കാറുകളിൽ ഒരെണ്ണം വിഷ്ണുവിന്റെ വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയാണെന്നും നടൻ പറഞ്ഞു. എന്റെ സുരക്ഷ ഉദ്യോഗസ്ഥരെ അവർ മർദിച്ചു. നർസിംഗി പൊലീസിൽ പരാതി നൽകിയെന്നും ഇയാൾ പറഞ്ഞു. സ്വത്ത് തർക്കവും മറ്റ് ചില പ്രശ്നങ്ങളുമായി നടൻ മഞ്ജു മനോജും പിതാവ് മോഹൻ ബാബുമായും വിഷ്ണുവുമായും അത്ര നല്ല ബന്ധത്തിലല്ല. മാസങ്ങളായി തർക്കം തുടരുകയാണ്.
జల్పల్లిలో మోహన్ బాబు ఇంటి ముందు మంచు మనోజ్ ధర్నా
జల్పల్లి మోహన్ బాబు నివాసం వద్ద భారీ బందోబస్తు ఏర్పాటు చేసిన పోలీసులు
మోహన్ బాబు నివాసానికి కిలోమీటర్ దూరంలో చెక్ పోస్ట్ ఏర్పాటు చేసిన పోలీసులు
తన కారును తన సోదరుడు మంచు విష్ణు ఎత్తుకెళ్లాడని.. తనకు ఎక్కడా ఇల్లు లేనందున ఈ… pic.twitter.com/LgyRpnJ5mX
— Telugu Scribe (@TeluguScribe) April 9, 2025