എറണാകുളം : കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇനി ഇവിടേക്ക് വരരുത് എന്ന് മുനമ്പം നിവാസികൾ. ഇത് ശക്തമായ ഭാഷയിൽ ആവശ്യപ്പെടുന്ന ബോർഡ് അവർ സമരവേദിക്കടുത്ത് സ്ഥാപിച്ചു. മുനമ്പത്തെ വഖ്ഫ് അധിനിവേശ വിഷയത്തിൽ ഇരകളെ ചതിച്ച് വേട്ടക്കാരുടെ കൂടെ നിന്നതിനാലാണ് കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇനി ഇവിടേക്ക് വരരുത് എന്ന് മുനമ്പം നിവാസികൾ ആവശ്യപ്പെടുന്നത്.
മുപ്പത് ശതമാനം വോട്ട് ബാങ്കിന് വേണ്ടി കെ സി ബിസി യുടെ അഭ്യർത്ഥനകൾ നിരാകരിച്ച് 610 കുടുംബങ്ങളെ ഇന്ത്യൻ പാർലിമെന്റിൽ ഒറ്റിക്കൊടുത്ത കോൺഗ്രസ് എംപി മാർക്കും ഭേദഗതി ബില്ലിനെ നിരന്തരം എതിർത്ത മറ്റു കോൺഗ്രസ് നേതാക്കൾക്കും ഈ സമരപ്പന്തലിൽ ഇനി പ്രവേശനമില്ല എന്നാണ് മുനമ്പം ജനതയുടെ പേരിലുള്ള ബോർഡിൽ ഉള്ളത്. മലയാളം അറിയാത്ത പ്രിയങ്കയെ പോലെയുള്ള കോൺഗ്രസ്സുകാർക്ക് വേണ്ടിയെന്നോണം ഇതിന്റെ തന്നെ ഇംഗ്ലീഷ് പരിഭാഷയും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്.
ബോർഡിൽ മാന്യമായ ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതെങ്കിലും ഇനിയും നാടകം കളിക്കാൻ വന്നാൽ കാളി കാര്യമാകും എന്നാണ് പ്രദേശവാസികൾ പരസ്യമായും രഹസ്യമായും പറയുന്നത്.