ട്രംപ് താരിഫ് ആഘാതം കുറയ്ക്കാന്‍ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ട്രംപ് താരിഫ് ആഘാതം കുറയ്‌ക്കാന്‍ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച

ട്രംപ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ച 26 ശതമാനം താരിഫ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ എടുക്കേണ്ട തന്ത്രത്തെക്കുറിച്ച് കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 03:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ ആഘാതം കുറയ്‌ക്കുന്നതിന് രാജ്യത്തെ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്ന് കയറ്റുമതിക്കാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

ട്രംപ് താരിഫുകളെ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രിസഭയെ പിന്നീട് വാണിജ്യ മന്ത്രാലയം അറിയിക്കും. ട്രംപ് ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ച 26 ശതമാനം താരിഫ് ഇന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ എടുക്കേണ്ട തന്ത്രത്തെക്കുറിച്ച് കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യും.

എല്ലാ വ്യാപാര പങ്കാളികള്‍ക്കും മേല്‍ 10 ശതമാനം അടിസ്ഥാന താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ചൈനക്ക് മേല്‍ പ്രഖ്യാപിച്ച 54% താരിഫ് ചൈന പ്രതികാര താരിഫ് പ്രഖ്യാപിച്ചതോടെ 104% ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. ഓട്ടോ, സ്റ്റീല്‍, അലുമിനിയം മേഖലകള്‍ക്ക് 25 ശതമാനം താരിഫ് പ്രത്യേകമായി പ്രഖ്യാപിച്ചു. ഫാര്‍മ മേഖലയിലും ഗണ്യമായ താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ താരിഫുകള്‍ക്കെതിരെ ഇന്ത്യ പ്രതികാരം ചെയ്യാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുഎസുമായി ഒരു വ്യാപാര കരാറില്‍ എത്താനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തിങ്കളാഴ്ച ടെലിഫോണില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താരിഫുകളും വ്യാപാരവും ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി വ്യാപാര കരാറില്‍ എത്രയും വേഗം പരസ്പര ധാരണയിലെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജയ്ശങ്കറും റൂബിയോയും ചര്‍ച്ച ചെയ്തു.

അര്‍ജന്റീന, വിയറ്റ്‌നാം, ഇസ്രായേല്‍ എന്നിവയ്‌ക്ക് പുറമേ, താരിഫ് കുറയ്‌ക്കാന്‍ തയ്യാറുള്ള 50 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെയും ട്രംപ് ഭരണകൂടം കണക്കാക്കിയിരിക്കുന്നു.

Tags: donald trumptariffTariff War
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies