താരിഫ് യുദ്ധത്തില്‍ കുടുങ്ങി താഴേക്കുവീണ് ഇന്ത്യന്‍ ഓഹരി വിപണി; ഐടി ഓഹരികള്‍ക്ക് മേല്‍ കൂടുതല്‍ ആഘാതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

താരിഫ് യുദ്ധത്തില്‍ കുടുങ്ങി താഴേക്കുവീണ് ഇന്ത്യന്‍ ഓഹരി വിപണി; ഐടി ഓഹരികള്‍ക്ക് മേല്‍ കൂടുതല്‍ ആഘാതം

കഴിഞ്ഞ ദിവസം ശക്തമായ മുന്നേറ്റം നടത്തിയ വിപണിക്ക് ഇന്ന് തിരിച്ചടിയേറ്റു. വിദേശ രാജ്യങ്ങളുമായി യുഎസ് നടത്തുന്ന താരിഫ് വിലപേശലുകള്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ പിന്നോട്ടടിപ്പിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 04:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അത് പോസിറ്റീവ് ഗുണഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ തെറ്റി. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചങ്കെിലും ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും ബുധനാഴ്ച താഴേക്ക് വീണു. നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കാന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് സാധിച്ചില്ല.

ആഗോള തലത്തില്‍ ശക്തമായ താരിഫ് അനിശ്ചിതാവസ്ഥകളാണ് ഇന്ത്യന്‍ വിപണിക്കും ഇന്ന് മുന്നേറ്റത്തിന് തടസമായത്. കഴിഞ്ഞ ദിവസം ശക്തമായ മുന്നേറ്റം നടത്തിയ വിപണിക്ക് ഇന്ന് തിരിച്ചടിയേറ്റു. വിദേശ രാജ്യങ്ങളുമായി യുഎസ് നടത്തുന്ന താരിഫ് വിലപേശലുകള്‍ പോസിറ്റീവായ ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ പിന്നോട്ടടിപ്പിച്ചത്.

379.93 പോയന്റ് ഇടിഞ്ഞ ബിഎസ്ഇ സെന്‍സെക്‌സ് 73847.15 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 0.51% നഷ്ടമാണ് സെന്‍സെക്‌സില്‍ ദൃശ്യമായത്. 136.70 പോയന്റ് ഇടിഞ്ഞ നിഫ്റ്റി 22,399 ല്‍ ക്ലോസ് ചെയ്തു. 0.61% ഇടിവാണ് നിഫ്റ്റിയിലുണ്ടായത്. മിഡ്കാപ് ഓഹരികളുടെ സൂചികയായ നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.61% താഴ്ന്നു. നിഫ്റ്റി സ്‌മോള്‍കാപ് 100 സൂചികയ്‌ക്ക് 0.84% ന്റെ നഷ്ടമുണ്ടായി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധമാണ് ഇന്ത്യന്‍ വിപണിയെയും പൊതുവില്‍ പിന്നോട്ടു പിടിച്ചു വലിക്കുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ ആശ്രയിക്കുന്ന ഐടി മേഖലയ്‌ക്ക് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.

ഇന്ത്യന്‍ ഐടി കമ്പനികളുടെ ഇപിഎസ് (ഏണിംഗ്‌സ് പെര്‍ ഷെയര്‍) സാധ്യതകളില്‍ ആഗോള ബ്രോക്കറേജ് കമ്പനിയായ ജെഫറീസ് 2-14% കുറവ് വരുത്തിയിട്ടുണ്ട്. നിരവധി ഇന്ത്യന്‍ ഐടി ഓഹരികളുടെ പ്രൈസ് ടാര്‍ഗറ്റുകളില്‍ 5-35% വരെ കുറവും വരുത്തിയിരിക്കുന്നു. യുഎസ് സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം വരുന്നപക്ഷം ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിമൂല്യം 35% വരെ കുറയാമെന്ന് ഇന്ത്യന്‍ ബ്രോക്കറേജ് കമ്പനിയായ കൊട്ടാക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags: Share marketdonald trumpStock TradingTariff War
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies