ന്യൂഡൽഹി: ബുധനാഴ്ച ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമായ AI2336-ൽ മൾട്ടിനാഷണൽ കമ്പനിയായ ബ്രിഡ്ജ്‌സ്റ്റോണിന്റെ മാനേജിംഗ് ഡയറക്ടറുടെ മേൽ ഒരു യാത്രക്കാരൻ മൂത്രമൊഴിച്ചതായി ആരോപണം. സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചയാൾ ഇന്ത്യൻ പൗരനാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെക്കുറിച്ച് എയർലൈൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. ടയർ നിർമ്മാണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എയർലൈനിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. എയർബസ് A320 (VT-RTS) വിമാനം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് എയർലൈൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2ഡിയിൽ ഇരുന്നിരുന്ന തുഷാർ മസന്ദ് എന്ന ഇന്ത്യക്കാരൻ 1ഡിയിൽ ഇരുന്നിരുന്ന ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഹിരോഷി യോഷിസെയ്നിന്റെ മേൽ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് യോഷിസെയ്ൻ എയർലൈൻ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ, ജീവനക്കാർ ഉടൻ തന്നെ മസന്ദിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും യാത്രികന്റെ മോശം പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തിന് ടൗവ്വലുകൾ നൽകുകയും വസ്ത്രം മാറാണ് സൗകര്യം ഒരുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മസന്ദ് യോഷിസെയ്നിനോട് ആവർത്തിച്ച് ക്ഷമാപണം നടത്തി. അതേസമയം ലാൻഡിംഗിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് യോഷി സെയ്ൻ ഔദ്യോഗികമായി പരാതി നൽകാതെ മടങ്ങി.
An Air India spokesperson says, “Air India confirms that an incident of unruly passenger behaviour was reported to the cabin crew operating flight AI2336, from Delhi to Bangkok, on 9 April 2025. The crew followed all laid down procedures, and the matter has been reported to the… pic.twitter.com/QwMB1pWr2E
— ANI (@ANI) April 9, 2025