പത്തനംതിട്ട: വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസ് ഡ്രൈവറേ SDPI ക്കാർ ആക്രമിച്ചു. കുളത്തൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഴഞ്ഞുവീണ രോഗിയുമായി GMM ആശുപത്രിയിലേയ്‌ക്ക് അടിയന്തിരമായി പോകും വഴിയായിരുന്നു മർദ്ദനം.
കോട്ടാങ്ങൽ പെരുമ്പാറയിൽ RSS പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള പത്തംഗ ഭീകര സംഘമാണ് അക്രമം അഴിച്ചുവിട്ടത്. കൈയേറ്റത്തിന് പുറമെ ആംബുലൻസിന്റെ ചില്ലുകളും അക്രമി സംഘം അടിച്ചു തകർത്തു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ യദുവിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് നിരവധി ഭീകരരുടെ പേരിൽ എൻ.ഐ.എ കേസെടുത്ത പഞ്ചായത്താണ് കോട്ടാങ്ങൽ . മലയ്‌ക്ക് പോവാൻ മാലയിട്ട പത്ത് വയസുകാരൻ കന്നി അയ്യപ്പന്റെ നെഞ്ചിൽ ഡിസംബർ ആറിന് “ഐ ആം ബാബരി ” സ്റ്റിക്കർ പതിച്ചത് ഇവിടെയായിരുന്നു. ഇതേ പഞ്ചായത്തിലാണ് അഭിമന്യു വധക്കേസിലെ രണ്ടാം പ്രതിയുടെ വീട്.