കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്നുള്ള സന്യാസി ഗൗഡ (32 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. അതിഥി തൊഴിലാളികളെ കേന്ദീകരിച്ച് നാടത്തിയ പരിശോധനയിലാണ് പ്രതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്,
ഒഡീഷയിലെ ഉൾപ്രദേശങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തിലടക്കം വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ സംശായാസ്പദമായ സാഹചര്യത്തിൽ ബാഗുമായി കണ്ടെത്തിയ സന്യാസി ഗൗഡയുടെ ബാഗിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. തന്‍റെ കല്യാണമാണെന്നും അതിന് പണം കണ്ടെത്താനാണ് കഞ്ചാവ് വിൽപ്പനക്കിറങ്ങിയതെന്നുമാണ് പ്രതി എക്സൈസിനോട് പറഞ്ഞത്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.പി.ജിയുടെ നേതൃത്വത്തിൽ എക്സൈസ് ഇന്റലിജൻസ് പാർട്ടിയും, കോട്ടയം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, കോട്ടയം റയിൽവേ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.















