തിരുവനന്തപുരം: വെള്ളറട ഗുരുമന്ദിരം ആക്രമണവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ടിവി ക്കെതിരെ പരാതി. വെള്ളറട ഖണ്ഡ് സഹകാര്യവാഹ് കെ. വിമോദ് ആണ് വെള്ളറട പൊലീസിൽ പരാതി നൽകിയത്.
ഗുരുമന്ദിരം തകർത്തതിൽ ആർഎസ്എസിന് പങ്കുണ്ടെന്നായിരുന്നു റിപ്പോർട്ടർ ടിവി സംപ്രക്ഷണം ചെയ്ത വാർത്തയിൽ ആരോപിച്ചത്. സംഭവവുമായി ആർഎസ്എസിനോ മറ്റു സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ല. സംഘടനയെ അപകീർത്തിപ്പെടുത്തി സമൂഹത്തിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമാണ് റിപ്പോട്ടർ ടിവി നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ ചുണ്ടിക്കാട്ടി. വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.















