തിരുവനന്തപുരം: 19 വയസിനു താഴെയുള്ള വനിതകളുടെ ജില്ലാ ക്രിക്കറ്റ് ടിമിനെ 17ന് രാവിലെ 8ന് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2006-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയോ സ്ഥിരജോലി ചെയ്യുന്നവരോ ആയ കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.
യോഗ്യരായ കളിക്കാർ 15-04-2025 വൈകുന്നേരം 6 മണിക്കുമുമ്പായി താഴെയുള്ള ലിങ്കില്‍ കയറി പേര് രജിസ്റ്റർ ചെയ്യെണ്ടതാണ്. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരേണ്ടതും വെള്ള നിറമല്ലാത്ത ടീഷര്‍ട്ട് ധരിക്കേണ്ടതുമാകുന്നു. വിശദവിവരങ്ങൾക്ക് 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.